Saturday, July 27, 2024
HomeKeralaകെ.എസ്‌.ഐ.ഡി.സി നിക്ഷേപ സംഗമത്തില്‍ മികച്ച പങ്കാളിത്തം

കെ.എസ്‌.ഐ.ഡി.സി നിക്ഷേപ സംഗമത്തില്‍ മികച്ച പങ്കാളിത്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായ രംഗത്തിന് ഉണർവ് നല്‍കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ(കെ.എസ്.ഐ.ഡി.സി) ദുബായില്‍ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള’ സംഗമത്തില്‍ നിക്ഷേപകരുടെ മികച്ച പങ്കാളിത്തം.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന അഞ്ച് ദിവസത്തെ ഗള്‍ഫുഡ് – 2024 പ്രദർശനത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യമേഖലയെക്കുറിച്ച്‌ വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറി സുമൻ ബില്ല വിശദീകരിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് മെഗാ ഫുഡ് പാർക്കുകള്‍, അഞ്ച് ഭക്ഷ്യസംസ്‌കരണ പാർക്കുകള്‍, മിനി ഫുഡ് പാർക്കുകള്‍ എന്നിവ കേരളത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണെന്ന് സുമൻ ബില്ല പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം ഗള്‍ഫ് മേഖലയിലെ വ്യാപാരം കൂട്ടാനാണ് ശ്രമമെന്ന് കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ്.ഹരികിഷോർ പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ സലേഹ് അബ്ദുള്ള ലൂത്താഹ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular