Saturday, July 27, 2024
HomeIndiaമഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന അദ്ദേഹം 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

1995-99 കാലഘട്ടത്തിലായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവും അദ്ദേഹമാണ്. വാജ്‌പേയ് സര്‍ക്കാരിന്‍റെ കാലത്ത് ലോക്‌സഭാ സ്പീക്കര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular