Saturday, April 20, 2024
HomeIndia'ഡിസംബർ ഒന്നിന് മുമ്പായി എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്സീൻ'; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

‘ഡിസംബർ ഒന്നിന് മുമ്പായി എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്സീൻ’; സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ദില്ലി: ഡിസംബർ ഒന്നിന്ന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്സീൻ (covid vaccine) ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (mansuk mandavia). രണ്ടാം ഡോസ്  എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സർക്കാർ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സീൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular