Saturday, July 27, 2024
HomeKeralaമഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ രണ്ടുപേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും ചാത്തമംഗലം ഗ്രാമപഞ്ചായത്തും പ്രതിരോധ നടപടികള്‍ ഊർജിതമാക്കി.

രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും പരിസരത്തുമുള്ള കിണറുകള്‍ ക്ലോറിനേഷൻ നടത്തി. വീടുകള്‍ കയറി ബോധവത്കരണ നോട്ടീസ് നല്‍കുകയും രോഗ നിരീക്ഷണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തു. സമീപത്തുള്ള ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ശുചിത്വ പരിശോധനയും നടത്തി.

പ്രവർത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എൻ.കെ. നവ്യ, എം. സുധീർ, എം.എല്‍.എസ്.പി നഴ്സ് പി.ബി. അഹല്യ, ആശ പ്രവർത്തകരായ കെ.വി. നുസ്റത്ത്, വി. ജയ, വി. രുക്മിണി എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

STORIES

Most Popular