Saturday, July 27, 2024
HomeIndiaപ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തം; 27 വാഹനങ്ങള്‍ കത്തിച്ചാമ്ബലായി

പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തം; 27 വാഹനങ്ങള്‍ കത്തിച്ചാമ്ബലായി

ബംഗളൂരു: നഗരത്തില്‍ നയന്തഹള്ളി ഗംഗോഡനഹള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധയില്‍ 27 വാഹനങ്ങള്‍ കത്തിനശിച്ചു.

26 ഓട്ടോറിക്ഷകളും കാറുമാണ് കത്തിയത്. ആളപായമില്ല. 200 അടി വിസ്തൃതിയും 100 അടി താഴ്ചയുമുള്ള കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ചവറുകള്‍ ഇറക്കിയും തരംതിരിച്ചവ കൊണ്ടുപോകാനും നിർത്തിയിട്ട വാഹനങ്ങളെയാണ് തീ വിഴുങ്ങിയത്.

ഡ്രൈവർമാർ ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി. നഗരഭാവിയില്‍നിന്നും പരിസരങ്ങളില്‍നിന്നുമായി എത്തിയ അഞ്ച് യൂനിറ്റ് അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

RELATED ARTICLES

STORIES

Most Popular