Saturday, July 27, 2024
HomeUncategorizedപ്രൈം വോളിബാള്‍: കാലിക്കറ്റ് ഹീറോസിന് രണ്ടാംജയം

പ്രൈം വോളിബാള്‍: കാലിക്കറ്റ് ഹീറോസിന് രണ്ടാംജയം

ചെന്നൈ: റുപേ പ്രൈം വോളിബാള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ തുടർച്ചയായ രണ്ടാംജയം.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കി. സ്‌കോർ: 15-8, 15-13, 16-14.

ജെറൊം വിനീതാണ്‌ കളിയിലെ താരം. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിക്കായിരുന്നു മുൻതൂക്കം. എന്നാല്‍ ഡാനിയല്‍ മൊയതായേദിയുടെ തകർപ്പൻ പ്രകടനം കാലിക്കറ്റിന്‌ ഊർജം നല്‍കി. ജെറൊം വിനീതിന്റെ സ്‌പൈക്കുകള്‍ ഡല്‍ഹിയുടെ ആധിപത്യം തകർത്തു. ഡാനിയല്‍ അപോണ്‍സിയിലൂടെ ഡല്‍ഹി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കാലിക്കറ്റ്‌ വിട്ടുകൊടുത്തില്ല.

അവസാന സെറ്റില്‍ ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ സർവീസ്‌ ഡല്‍ഹിയുടെ താളം തെറ്റിച്ചു. ആദ്യ കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ്‌ കാലിക്കറ്റ്‌ തോല്‍പ്പിച്ചത്‌. ഇന്ന്‌ വിശ്രമദിനമാണ്‌. നാളെ കൊല്‍ക്കത്ത തണ്ടർബോള്‍ട്‌സുമായി കാലിക്കറ്റ്‌ കളിക്കും. രണ്ടാം മത്സരത്തില്‍ കൊച്ചി മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

RELATED ARTICLES

STORIES

Most Popular