Saturday, July 27, 2024
HomeKeralaമണിപ്പൂരില്‍ യൂനിവേഴ്സിറ്റി കാമ്ബസില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ യൂനിവേഴ്സിറ്റി കാമ്ബസില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ യൂനിവേഴ്‌സിറ്റി കോമ്ബൗണ്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളുടെ നില ഗുരുതരമാണ്. 24കാരനായ ഒയിനം കെനഗി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഡി.എം കോളജ് കോംപ്ലക്സിലാണ് സ്ഫോടനം നടന്നത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ വർഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷവും അക്രമങ്ങളും മണിപ്പൂരില്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഇംഫാല്‍ തന്നെയുണ്ടായ മറ്റൊരു സംഭവത്തില്‍ ലാംഫെല്‍പട്ടിലുള്ള യുനൈറ്റഡ് കമ്മിറ്റി മണിപ്പൂർ (യു.സി.എം) എന്ന സിവില്‍ സൊസൈറ്റി ഓർഗനൈസേഷൻ ഓഫീസ് അജ്ഞാതർ തീയിട്ടു.

കൂടാതെ, ശനിയാഴ്ച പുലർച്ചെ 12.45 ഓടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സ്കൂളിന്‍റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അജ്ഞാതർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പരിസരത്ത് നിർത്തിയിട്ട ഒരു വാഹനവും നശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

STORIES

Most Popular