Saturday, July 27, 2024
HomeGulfദുബായില്‍ വാഹനത്തിൻറെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായില്‍ വാഹനത്തിൻറെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായ്: മലയാളി വിദ്യാർഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകള്‍ നയോമി ജോബിൻ (5) ആണ് മരിച്ചത്.

ഷാർജ ഇന്ത്യൻ സ്കൂള്‍ കെ.ജി. വണ്‍ വിദ്യാർഥിനിയാണ് നയോമി. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്ബോഴായിരുന്നു അപകടം.

ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച്‌ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

നയോമിയുടെ ഇരട്ടസഹോദരൻ നീതിൻ ജോബിനും ഇന്ത്യൻ സ്കൂള്‍ വിദ്യാർഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാർജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിൻ ബാബു വർഗീസ്. ഷാർജയിലാണ് താമസം.

RELATED ARTICLES

STORIES

Most Popular