Saturday, July 27, 2024
HomeKeralaഅംബാനി പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്ക് ലോക വ്യവസായികള്‍

അംബാനി പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്ക് ലോക വ്യവസായികള്‍

കൊച്ചി: മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹ പൂർവ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികള്‍ അടുത്ത മാസം ഗുജറാത്തിലെ ജാംനഗറിലേക്ക് പറന്നെത്തും.

ബ്ളാക്ക്സ്റ്റോണ്‍ ചെയർമാൻ സ്റ്റീഫൻ ഷ്വാർസ്‌മാൻ, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, മോർഗണ്‍ സ്റ്റാൻലി സി.ഇ.ഒ ടെഡ് പിക്ക്, ബാങ്ക് ഒഫ് അമേരിക്ക ചെയർമാൻ ബ്രയാൻ തോമസ് മൊയിനിഹാൻ, അഡ്‌നോക് സി.ഇ.ഒ സുല്‍ത്താൻ അഹമ്മദ് അല്‍ ജാബർ, റോത്ത്ഷില്‍ഡ് ചെയർ ലിൻ ഫോറസ്‌റ്റർ ഡീ റോത്ത്ഷില്‍ഡ് തുടങ്ങിയ ആഗോള വ്യവസായ നേതാക്കള്‍ വിവാഹ പൂർവ ആഘോഷങ്ങളില്‍ പങ്കെടുക്കും. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സ്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തും.

പ്രമുഖ വ്യവസായി വിരേൻ മർച്ചന്റിന്റെ മകള്‍ രാധിക മർച്ചന്റാണ് വധു. ജൂലായ് 12 ന് മുംബയിലാണ് വിവാഹം.

RELATED ARTICLES

STORIES

Most Popular