Saturday, July 27, 2024
HomeKeralaമാസപ്പടി; കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി ഷോണ്‍ ജോര്‍ജ്

മാസപ്പടി; കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി ഷോണ്‍ ജോര്‍ജ്

കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി ഷോണ്‍ ജോര്‍ജ്. തിങ്കളാഴ്ചയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ എസ്എഫ്‌ഐഒയ്ക്ക് സമര്‍പ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഷോണ്‍ അപേക്ഷ നല്‍കിയത്.മാസപ്പടി കേസുമായി ബന്ധപ്പെട്ട് നേരത്തേ കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒ റെയ്ഡ് നടത്തിയതോടെയാണ് പരിശോധനയ്ക്ക് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി സ്‌റ്റേ അനുവദിച്ചിരുന്നില്ല.

എന്തിനാണ് അന്വേഷണത്തെ കെഎസ്‌ഐഡിസി ഭയക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. പിന്നാലെ എസ്‌എഫ്‌ഐഒയുടെ പരിശോധനയും രേഖകള്‍ ആവശ്യപ്പെട്ടതടക്കമുള്ള അന്വേഷണ നടപടിയും സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം തള്ളിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular