Friday, May 17, 2024
HomeKeralaധാരാവി ദിനേശായി ദിലീഷ് പോത്തന്‍; ചിരിപ്പിക്കാന്‍ 'മനസാ വാചാ': ട്രെയിലര്‍

ധാരാവി ദിനേശായി ദിലീഷ് പോത്തന്‍; ചിരിപ്പിക്കാന്‍ ‘മനസാ വാചാ’: ട്രെയിലര്‍

ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന മനസാ വാചാ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തില്‍ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്.

നവാഗതനായ ശ്രീകുമാർ പൊടിയനാണ് ചിത്രത്തിന്റെ സംവിധാനം.

മുഴുനീള കോമഡി എന്റർടെയ്നറാണ് ചിത്രം. പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്.പ്രശാന്ത് അലക്സാണ്ടർ, കിരണ്‍ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമല്‍ തുടങ്ങിയവർ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച്‌ 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: എല്‍ദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സുനില്‍കുമാർ പി കെ, പ്രൊജക്‌ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കണ്‍ട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജിനു പി കെ, സ്റ്റില്‍സ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്‌എക്സ്: പിക്ടോറിയല്‍ വിഎഫ്‌എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റില്‍ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular