Saturday, July 27, 2024
HomeKeralaകാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഇടതുഭരണത്തിന്റെ പ്രതീകങ്ങള്‍ -യൂത്ത് കോണ്‍ഗ്രസ്‌

കാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഇടതുഭരണത്തിന്റെ പ്രതീകങ്ങള്‍ -യൂത്ത് കോണ്‍ഗ്രസ്‌

കാഞ്ഞങ്ങാട്: കാലിയായ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പിണറായി സർക്കാറിന്റെ ദുർഭരണത്തിന്റെ പ്രതീകങ്ങളാണെന്ന് മുൻ യൂത്ത് കോണ്‍ഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ബി.പി.

പ്രദീപ് കുമാർ. യൂത്ത് കോണ്‍ഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി എച്ച്‌.ആർ. വിനീത് ചുമതലയേറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷതവഹിച്ചു.കാലിയായ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഇടതുഭരണത്തിന്റെ പ്രതീകങ്ങള്‍ -യൂത്ത് കോണ്‍ഗ്രസ്‌കെ.പി.സി.സി സെക്രട്ടറി എം. അസിനാർ മുഖ്യാതിഥിയായി. ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ്‌ പ്രവീണ്‍ തോയമ്മല്‍, എൻ.കെ. രത്നാകരൻ, ടി. കുഞ്ഞികൃഷ്ണൻ, കെ.പി. മോഹനൻ, സുധാകരൻ കൊട്രച്ചാല്‍, അനില്‍ വാഴുന്നോറോടി, സുജിത്ത് പുതുക്കൈ, എം.കെ. ആലാമി, വേണു, രാജൻ, യൂത്ത് കോണ്‍ഗ്രസ്‌ ജില്ല ജന.

സെക്രട്ടറിമാരായ ദീപു കല്യോട്ട്, അക്ഷയ എസ്. ബാലൻ, രേഖ രതീഷ്, സനോജ് കുശാല്‍ നഗർ, ഗോകുല്‍ദാസ് ഉപ്പിലിക്കൈ, അവിനാശ് വാഴുന്നോറോടി, സന്ദീപ് ഒഴിഞ്ഞവളപ്പ്, മുനീർ, രാജേഷ് അജാനൂർ, രോഹിത്, കീർത്തന എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

STORIES

Most Popular