Saturday, July 27, 2024
HomeKeralaവിശുദ്ധവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി സീറോമലബാര്‍ സഭ

വിശുദ്ധവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി സീറോമലബാര്‍ സഭ

കൊച്ചി: ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച്‌ അതീവ പ്രാധാന്യമുള്ള വിശുദ്ധവാര പൊതുഅവധികള്‍ സാമ്ബത്തികവര്‍ഷ സമാപനം പ്രമാണിച്ച്‌ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാവശ്യപ്പെട്ടു സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.
മാര്‍ച്ച്‌ 24 മുതല്‍ 31 വരെയാണു വിശുദ്ധവാരം ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന അവസരങ്ങളാണ്.

ഈ വര്‍ഷത്തെ പൊതുഅവധികളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്ബത്തികവര്‍ഷം അവസാനിക്കുന്നതു പ്രമാണിച്ച്‌ ഈ അവധികള്‍ നിഷേധിക്കുന്ന നടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്ക ക്രൈസ്തവ സമൂഹത്തില്‍ ഉയരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരനുഭവങ്ങള്‍ ഈ ആശങ്ക ബലപ്പെടുത്തുന്നു.

ഈ സാഹചര്യത്തിലാണ് സാമ്ബത്തികവര്‍ഷ സമാപനം പ്രമാണിച്ച്‌ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും, ട്രഷറി, ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളിലും പൊതുഅവധികള്‍ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തീര്‍ത്തും ഒഴിവാക്കാന്‍ വയ്യാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ ഒഴിവ് നല്‍കി മാത്രമേ അത്തരം ഉത്തരവുകളോ സര്‍ക്കുലറുകളോ പുറപ്പെടുവിക്കാവൂവെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

STORIES

Most Popular