Saturday, July 27, 2024
HomeKeralaആഡംബര കാറുകളില്‍ ലഹരിമരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍

ആഡംബര കാറുകളില്‍ ലഹരിമരുന്ന് കടത്ത്; രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന ലഹരിമരുന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പോലീസും ചേര്‍ന്ന് പിടികൂടി.
3.75 കോടി രൂപ വരുന്ന മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും രണ്ടുലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. കുതിരാനില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിന്നീട് കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി രണ്ടുപേരെ തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും, കൊടുങ്ങല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്ബില്‍ ശിവകൃഷ്ണ (21), പറക്കാട്ട് വീട്ടില്‍ അഭിനവ് (21) എന്നിവരാണ് പിടിയിലായത്.

RELATED ARTICLES

STORIES

Most Popular