Friday, May 3, 2024
HomeUncategorizedവര്‍ക്കലയില്‍ പൂജാരിയെ കുത്തിക്കൊലപ്പെടുത്തി

വര്‍ക്കലയില്‍ പൂജാരിയെ കുത്തിക്കൊലപ്പെടുത്തി

പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊലപാതകം. തിരുവനന്തപുരം വർക്കലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ചാലുവിള പുറമ്ബോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുണ്‍ നാരായണനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular