Saturday, July 27, 2024
HomeKeralaലീഗിന് മൂന്നാം സീറ്റ് കിട്ടും, രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല: പി.എം.എ.സലാം

ലീഗിന് മൂന്നാം സീറ്റ് കിട്ടും, രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല: പി.എം.എ.സലാം

കോഴിക്കോട്: മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച്‌ മുസ്ലീം ലീഗ്. സീറ്റ് വിഭജനം ഇനി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചു.
ലീഗിന് മൂന്നാം സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച കോണ്‍ഗ്രസും ലീഗും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.ലോക്‌സഭാ സീറ്റ് മാത്രമാണ് ചോദിച്ചതെന്നും രാജ്യസഭാ സീറ്റ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം സീറ്റ് ആവശ്യത്തില്‍ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് ഉഭയകക്ഷി ചര്‍ച്ച ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരിക്കെയാണ് പ്രതികരണം.

RELATED ARTICLES

STORIES

Most Popular