Saturday, April 27, 2024
HomeCinemaഈ സിനിമ കാണാതിരിക്കരുത്; മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ പ്രശംസിച്ച്‌ ഉദയനിധി സ്റ്റാലിൻ

ഈ സിനിമ കാണാതിരിക്കരുത്; മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ പ്രശംസിച്ച്‌ ഉദയനിധി സ്റ്റാലിൻ

തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദർശനം തുടരുന്ന മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തെ പ്രശംസിച്ച്‌ നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
മഞ്ഞുമ്മല്‍ ബോയ്‍സ് ചിത്രം കണ്ടു, ജസ്റ്റ് വൗ, ഒരിക്കലും മിസ് ചെയ്യരുത് ഈ ചിത്രം. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും. ഉദയനിധി എക്സില്‍ കുറിച്ചു.

കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‍സ് ഗംഭീര അഭിപ്രായമാണ് നേടുന്നത്. ചെന്നൈ, കോയമ്ബത്തൂര്‍, ട്രിച്ചി സ്ഥലങ്ങളിലെ തിയറ്ററുകളില്‍ ഒരു ഷോയായി കളിച്ചിരുന്ന ചിത്രത്തിന്‍റെ ഷോകള്‍ വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

ജാനേമൻ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരു സർവൈവല്‍ കഥയാണ് പറയുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

കൊടക്കൈനാലിലെ ഗുണാ ഗുഹയില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്‍റയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോണ്‍ ആന്‍റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസല്‍ എ. ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ദീപക് പരമേശ്വരൻ,

പ്രൊഡക്‌ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ-മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular