Saturday, July 27, 2024
HomeKerala'ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ': 'മകനെ മടങ്ങി വരൂ' എന്ന മറുപടിയുമായി താരം

‘ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ’: ‘മകനെ മടങ്ങി വരൂ’ എന്ന മറുപടിയുമായി താരം

ഠനം തുടങ്ങണമെങ്കില്‍ ടൊവിനോ തോമസ് കമന്റ് ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെ, സംവിധായകൻ ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന വിഡിയോയുമായി മറ്റൊരു യുവാവ്.

ഇഷ്ട താരത്തിന്റെ കമന്റ് അഭ്യർഥിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെൻഡ് പിന്തുടർന്നാണ് ഇത്തരത്തിലൊരു വീഡിയോയുമായി യുവാവ് എത്തിയത്. ‘ആറു വർഷമായി നാട്ടിലെത്തിയിട്ട്, ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടില്‍ വരാം’ എന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

”ബേസില്‍ ജോസഫ് ഈ വിഡിയോയില്‍ കമന്റിട്ടാല്‍ ഞാൻ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. കാനഡയില്‍ വന്നിട്ട് ആറ് വർഷമായി. ഒരു തിരിച്ചുവിളിക്കായി ഞാൻ കാത്തിരിക്കുന്നു.” മോട്ടി ലാല്‍ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ നിന്നാണ് കോട്ടയം സ്വദേശിയായ യുവാവ് വിഡിയോ പങ്കുവച്ചത്.

RELATED ARTICLES

STORIES

Most Popular