Saturday, July 27, 2024
HomeCinemaമകളെക്കാള്‍ ചെറുപ്പമായി അമ്മ; കൂടുതല്‍ സുന്ദരിയായി സുജാത മോഹന്‍

മകളെക്കാള്‍ ചെറുപ്പമായി അമ്മ; കൂടുതല്‍ സുന്ദരിയായി സുജാത മോഹന്‍

 കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹം നടന്നത്.

രാധികയുടെ ബന്ധുകൂടിയായ ഗായിക സുജാത മോഹനാണ് ദേവികയുടെ വിവാഹം കഴിഞ്ഞ വിവരം മലയാളികളെ അറിയിച്ചത്.

അനിയത്തിയുടെ മകളുടെ വിവാഹം സ്വന്തം മകളുടേത് പോലെ തന്നെയാണ് സുജാത കൊണ്ടാടിയത്. ദേവികയുടെ അമ്മയെ പോലെ തന്നെ സുജാത ചടങ്ങില്‍ തിളങ്ങി. ഇപ്പോഴിതാ വിവാഹ ദിവസം തന്റെ കുടുംബത്തിന് ഒപ്പം നിന്നെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഗായിക. ഫാമിലി ലവ് എന്ന ക്യാപ്ഷനോടെയാണ് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രം സുജാത മോഹന്‍ പങ്കുവച്ചത്.

മകളേക്കാള്‍ ചെറുപ്പമായി വരികയാണല്ലോ അമ്മ, ക്യൂട്ട് ഫാമിലി, എന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് കിട്ടിയ കമന്റ്. പാട്ടുകാരിലെ ലേഡി മമ്മൂട്ടിയാണ് ചേച്ചിയെന്നും ഒരു ആരാധിക കമന്റ് ഇട്ടിട്ടുണ്ട്. എങ്ങനെ ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നുവെന്ന് ചിലര്‍ സംശയവും ചോദിക്കുന്നുണ്ട്.

അന്‍പത് വര്‍ഷത്തിന് അടുത്തായി സിനിമയില്‍ പാട്ടുകാരിയായി സജീവമാണ് സുജാത.മകള്‍ ശ്വേതയും മികച്ചയൊരു ഗായികയാണെന്ന് തെളിയിച്ചിട്ടുണ്ട്.ശ്വേതയ്ക്കും ഒരു മകളാണ് ഉള്ളത്. ശ്രേഷ്ഠ എന്നാണ് ശ്വേതയുടെ മകളുടെ പേര്.

RELATED ARTICLES

STORIES

Most Popular