Saturday, July 27, 2024
HomeKeralaപ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും.

രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷക ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ സഹായം ലഭിക്കും. രാജ്യത്തെ ഒമ്ബത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടിയിലധികം രൂപ സർക്കാർ കൈമാറും. പദ്ധതിയില്‍ ഗുണഭോക്താവായ കർഷകന് 2000 രൂപ അക്കൗണ്ടില്‍ ലഭിക്കും.

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കുക. 11 കോടിയിലധികം കർഷകർക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന 2019 ഫെബ്രുവരി 24 നാണ് ആരംഭിച്ചത്. ഇത് പ്രകാരം രാജ്യത്തെ യോഗ്യരായ കർഷകർക്ക് കേന്ദ്ര സർക്കാർ പ്രതിവർഷം 6000 രൂപ നല്‍കുന്നു. ഒരു വർഷത്തില്‍ മൂന്ന് തുല്യഘഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്.

RELATED ARTICLES

STORIES

Most Popular