Thursday, July 18, 2024
HomeKeralaസിദ്ധാര്‍ത്ഥൻ്റെ മരണം 6 പേര്‍ കസ്റ്റഡിയില്‍; എസ്‌എഫ്‌ഐ നേതാക്കളെ പിടിക്കാതെ പൊലീസ്

സിദ്ധാര്‍ത്ഥൻ്റെ മരണം 6 പേര്‍ കസ്റ്റഡിയില്‍; എസ്‌എഫ്‌ഐ നേതാക്കളെ പിടിക്കാതെ പൊലീസ്

ല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെനെടുമങ്ങാട് സ്വദേശി സിദ്ധാർഥന്‍റെ ദുരൂഹ മരണത്തില്‍ 6 പേർ കസ്റ്റഡിയില്‍.

പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ കേസിലെ 12 പ്രതികള്‍ ഒളിവില്‍ തുടരുകയാണ്.

മൃതദേഹത്തില്‍ മർദനമേറ്റതിന്‍റെ നിരവധി പാടുകളുമുണ്ടായിരുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുണ്‍, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുള്‍പ്പെടെ ഒളിവില്‍ പോയ 12 പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനായിട്ടില്ല.

പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധമുയർന്നിരുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്‍റും അടക്കമുള്ള പ്രതികളെ പൊലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച്‌ നടത്തി.

രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം പുകയുന്നത്. മരിക്കും മുമ്ബ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച്‌ സിദ്ധാർഥന്‍റെ മാതാപിതാക്കളും രംഗത്തുവന്നിരുന്നു

RELATED ARTICLES

STORIES

Most Popular