Wednesday, May 8, 2024
HomeCinemaകൊല്ലം ബീച്ചില്‍ ആദ്യമായി സംഭവിച്ചു, ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കും, പ്രദേശത്ത് വേലികെട്ടി തിരിച്ചു

കൊല്ലം ബീച്ചില്‍ ആദ്യമായി സംഭവിച്ചു, ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കും, പ്രദേശത്ത് വേലികെട്ടി തിരിച്ചു

പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുകാളി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അന്ന ബെന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം വലിയ സ്വീകാര്യത നേടി. പ്രഭാസും കമല്‍ഹാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കല്‍ക്കി 2898 എഡി’ എന്ന തെലുങ്ക് ചിത്രമാണ് അന്നയുടെ കരിയറിലെ ഇപ്പോഴത്തെ വലിയ വിശേഷം.

‘കല്‍ക്കി 2898 എഡിയില്‍ എനിക്കൊരു ചെറിയ വേഷമാണ് ഉള്ളത്. കൊട്ടുകാളിയുടെ സെറ്റില്‍ ദിവസേന 50ഓളം ആളുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കല്‍ക്കിയില്‍ ലൈറ്റിങ് വിഭാഗത്തില്‍ മാത്രം 50 പേരുണ്ട്. രണ്ടു സിനിമകളും രണ്ട് തരം അനുഭവങ്ങളാണ്. അതുരണ്ടും വളരെ മനോഹരവുമാണ്. കല്‍ക്കി ഒരു വലിയ ചിത്രമാണ്. കുറേ ആക്ഷന്‍ ഉണ്ട്. ഒരു നടി എന്ന നിലയില്‍ കരിയറില്‍ ഇത്തരം വ്യത്യസ്ത സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാന്‍,’ അന്ന പറയുന്നു.

കല്‍ക്കിയിലൂടെ അന്ന ‘അടുത്തവീട്ടിലെ പെണ്‍കുട്ടി’ ഇമേജിനെ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ഹിറ്റ്‌മേക്കര്‍ നാഗ് അശ്വിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം മെയ് 9ന് തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് സിനിമയുടെ നിര്‍മാണം. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘കല്‍ക്കി 2898 എഡി’ ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular