Saturday, July 27, 2024
HomeIndiaചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണം കുതിച്ചുയരുന്നു. ഇന്നലത്തെ റെക്കോർഡ് തകർത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് 47760 രൂപയും ഗ്രാമിന് 5970 രൂപയുമായി.

ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയു൦ കൂടിയിരുന്നു. യഥാക്രമം 5945 രൂപയും 47,560 രൂപയുമായിരുന്നു വില. 2023 ഡിസംബർ 28ന് ഉണ്ടായിരുന്ന 47,120 രൂപ എന്ന റെക്കോഡാണ് ഇന്നലെ തകർത്തത്.

RELATED ARTICLES

STORIES

Most Popular