Monday, May 6, 2024
HomeIndiaലൈബ്രറി കൗണ്‍സില്‍ ബജറ്റ് പ്രഖ്യാപനം: മൂന്നുവര്‍ഷംകൊണ്ട് 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കും.

ലൈബ്രറി കൗണ്‍സില്‍ ബജറ്റ് പ്രഖ്യാപനം: മൂന്നുവര്‍ഷംകൊണ്ട് 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കും.

ലൈബ്രറി കൗണ്‍സിലിനുകീഴിലുള്ള വായനശാലകളിലെ സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്‍ക്കും അപകട ഇന്‍ഷുറസ് ഏര്‍പ്പെടുത്തുന്നു. 15,000 പേര്‍ക്ക് പ്രയോജനം കിട്ടും. മൂന്നുവര്‍ഷംകൊണ്ട് 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കാന്‍ ‘വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയും നടപ്പാക്കും. കൗണ്‍സില്‍ അംഗീകരിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളാണിത്.

വൈസ് പ്രസിഡന്റ് എ.പി. ജയന്‍ അവതരിപ്പിച്ച, 122,45,00,000 രൂപ വരവും അത്രതന്നെ ചെലവും വരുന്ന ബജറ്റിന് അംഗീകാരം കൗണ്‍സില്‍ നല്‍കി. ലൈബ്രറികളുടെ പരിഗണിക്കാതെ ലൈബ്രേറിയന്‍ അലവന്‍സ് ഏകീകരിക്കും. എ പ്ലസ്,എ, ബി, സി ഗ്രേഡ് ലൈബ്രറികളിലെ ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 2000 രൂപവരെ വര്‍ധിപ്പിക്കുമെന്നും ബജറ്റിലുണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന് എം.എല്‍.എ. ഫണ്ടിലൂടെയും സി.എസ്.ആര്‍. ഫണ്ടിലൂടെയും കൗണ്‍സില്‍ നേരിട്ടും കംപ്യൂട്ടര്‍ നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular