Thursday, May 9, 2024
HomeIndia31 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം മാര്‍ച്ച്‌ 7ന് ഉച്ചയ്ക്ക് 12 മണിക്ക്

31 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം മാര്‍ച്ച്‌ 7ന് ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ പുതിയ 31 ഹോമിയോ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം മാര്‍ച്ച്‌ 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക ഉള്‍പ്പെടെ സൃഷ്ടിച്ചാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ 40 ഹോമിയോ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചിരുന്നു. അതിലാണ് 31 എണ്ണം പ്രവര്‍ത്തനസജ്ജമായത്. അതത് ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണല്‍ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്.

പാലക്കാട് ജില്ലയിലെ അകത്തേത്തറ, കൊടുമ്ബ, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി, കുമരംപുത്തൂര്‍, വെള്ളിനേഴി, വിളയൂര്‍, അയിരൂര്‍, ഷൊര്‍ണൂര്‍, കപ്പൂര്‍, പൂക്കോട്ടുകാവ്, തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, വല്ലച്ചിറ, വാടാനപ്പള്ളി, എറണാകുളം ജില്ലയിലെ ഏലൂര്‍, കളമശേരി, മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം, മുന്നിയൂര്‍, വേങ്ങര, കണ്ണമംഗലം, വെട്ടത്തൂര്‍, മേലാറ്റൂര്‍, മങ്കട, കീഴാറ്റാര്‍, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, തുറയൂര്‍, ചോറോട്, കായണ്ണ എന്നിവിടങ്ങളിലാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തനസജ്ജമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular