Saturday, July 27, 2024
HomeCinema'ലീല ദേവി മൈനേനി', മകളുടെ ചിത്രം പങ്കുവച്ച്‌ നടൻ ശര്‍വാനന്ദ്

‘ലീല ദേവി മൈനേനി’, മകളുടെ ചിത്രം പങ്കുവച്ച്‌ നടൻ ശര്‍വാനന്ദ്

തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശർവാനന്ദ് മൈനേനി. തന്റെ ആദ്യത്തെ കണ്‍മണിയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ഭാര്യ രക്ഷിത റെഡ്ഡിക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ലീല ദേവി മൈനേനി എന്നാണ് ശർവാനന്ദിന്റെ മകളുടെ പേര്.

നിരവധിപേരാണ് കുടുംബത്തിന് ആശംസയറിയിച്ചെത്തിയത്. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ച്‌ ശർവാനന്ദും രംഗത്തെത്തി. യുവി ക്രിയേഷൻസ് നിർമ്മിച്ച്‌ അഭിലാഷ് കങ്കര സംവിധാനം ചെയ്യുന്ന മനമേ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒപ്പം രാം അബ്ബാ രാജു സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശർവാനന്ദ് നായകനാകും.

RELATED ARTICLES

STORIES

Most Popular