Saturday, July 27, 2024
HomeCinemaദളപതി വിജയ് അനന്തപുരിയില്‍; വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

ദളപതി വിജയ് അനന്തപുരിയില്‍; വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

മിഴ് നടന്‍ ദളപതി വിജയി പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തി. ആഭ്യന്തര വിമാനത്താവളത്തില്‍ താരത്തിനായി വന്‍ വരവേല്‍പ്പാണ് ഫാന്‍സ് ഒരുക്കിയത്.

മാര്‍ച്ച്‌ 18 മുതല്‍ 23 വരെ വിജയി തിരുവനന്തപുരത്തുണ്ടാകും. സംവിധായകന്‍ വെങ്കിട് പ്രഭു രണ്ടാഴ്ച്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചു.ഫാന്‍സ് നഗരത്തിന്റെ പല ഭാഗത്തും കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചട്ടുണ്ട്.

ആരാധക കൂട്ടായ്മ വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച്‌ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ആരാധകരെ കാണാന്‍ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തില്‍ വന്നിരുന്നു.ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭാവതാരണി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനാലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

RELATED ARTICLES

STORIES

Most Popular