Thursday, May 9, 2024
HomeIndiaസരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മക്ക്

സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മക്ക്

രസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. പുരസ്ക്കാരം രൗദ്ര സാത്വികം എന്ന കൃതിക്കാണ് ലഭിച്ചത്.

പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്.

അവസാനമായി 2012 ല്‍ സുഗതകുമാരി ടീച്ചറാണ് സരസ്വതി സമ്മാൻ പുരസ്കാരം നേടിയ മലയാളി. 1995 ല്‍ ബാലാമണിയമ്മും 2005 ല്‍ കെ അയ്യപ്പപ്പണിക്കരുമാണ് ഇതിന് മുമ്ബ് സരസ്വതി സമ്മാൻ പുരസ്കാരം നേടിയത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്പവും പൊന്നാടയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് സരസ്വതി സമ്മാൻ. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി അധ്യക്ഷനായ സമിതിയുടേതാണ് പ്രഖ്യാപനം.

അഭിമാനകരമായ നിമിഷമാണെന്നും ലോകത്തിന് മുന്നില്‍ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്ക്കാരമെന്നും പ്രഭാവർമ്മ പറഞ്ഞു. മലയാള ഭാഷക്ക് സമുന്നതമായ പുരസ്കാരം ലഭിക്കുന്നതിന് താനൊരു മാധ്യമമായതില്‍ സന്തോഷമാണെന്നും പ്രഭാവർമ്മ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular