Wednesday, April 24, 2024
HomeKeralaഗ്രൂപ്പ് തിരുമാനിച്ചു, സുധാകരന്‍ കടുത്ത അമര്‍ഷം

ഗ്രൂപ്പ് തിരുമാനിച്ചു, സുധാകരന്‍ കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം ഉള്ളിലൊതുക്കിയാണ് സുധാകരന്‍ ലിസ്റ്റ് തയാറാക്കിയത്. സുധാകരന്റെ ലിസ്റ്റിലുള്ളവരുമുണ്ട്. എങ്കിലും ഗ്രൂപ്പിന്റെ അമിത കളിയില്‍ സുധാകരനു വിയോജിപ്പുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കായി മസില്‍പിടിച്ചിരുന്ന ഹൈക്കമാന്‍ഡും കെപിസിസി പ്രസിഡന്റുംഅവസാനം ഗ്രൂപ്പുകള്‍ക്കു മുന്നില്‍ വഴങ്ങി. ഗ്രൂപ്പുകള്‍ നിശ്ചയിച്ച നേതാക്കള്‍ ഡിസിസി പ്രസിഡന്റുമാരായി അടുത്ത ആഴ്ച ചുമതലയേല്‍ക്കും. ഇവിടെ ഗ്രൂപ്പുകളില്‍ ആര്‍ക്കാണ് മുന്‍തൂക്കം എ്ന്നുമാത്രം നോക്കിയാല്‍ മതി. എയും ഐയും സുധാകരന്റെ ആളുകളും വന്നു കഴിഞ്ഞു ഗ്രൂപ്പിന്റെ ബലം പറയാം. സുധകരന്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളില്‍ ഗ്രൂപ്പിനു മുന്‍തൂക്കം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഡല്‍ഹിയിലേക്കു നേതാക്കള്‍ പ്രത്യേകിച്ചു സുധാകരന്‍ പോകുന്നുണ്ട്. അവിടെ നിന്നും ഒരു വെട്ടുകൂടി കഴിയുമ്പോള്‍ എല്ലാം പുനഃസംഘടനയും സംജാതമാകും. കെപിസിസി പുനസംഘടനയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ആഴ്ച അവസാനം ദില്ലിക്ക് പോകും. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കഅള ചര്‍ച്ച നടത്തിയികുന്നു. ദില്ലി ചര്‍ച്ചകള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രാഥമിക ധാരണയിലെത്തുകയായിരുന്നു നീക്കം. മുഴുവന്‍ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular