Saturday, July 27, 2024
HomeIndiaസമരഭൂമിയായി ഡല്‍ഹി; കെജ്‌രിവാളിന്റെ മോചനത്തിനായി എഎപി; രാജിക്കായി ബിജെപി

സമരഭൂമിയായി ഡല്‍ഹി; കെജ്‌രിവാളിന്റെ മോചനത്തിനായി എഎപി; രാജിക്കായി ബിജെപി

ന്യുഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ചൊല്ലി ഡല്‍ഹി ഇന്നും പ്രക്ഷുബ്ദം.

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ആം ആദ്മി പാര്‍ട്ടി (എഎപി) ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. അതേസമയം, കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും സമര രംഗത്തുണ്ട്.

എഎപിയുടെ പ്രതിഷേധം പരിഗണിച്ച്‌ പോലീസ് പ്രധാനമന്ത്രിയുടെ വസതിക്ക് സുരക്ഷ കൂട്ടി. പ്രതിഷേധത്തിന് പോലീസ് അനുമതിയും നിഷേധിച്ചു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് എത്തുന്നത് നിയന്ത്രിക്കാന്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. കര്‍ശന പരിശോധനയിലൂടെയാണ് യാത്രക്കാരെ സ്‌റ്റേഷനിലേക്ക് കടത്തിവിടുന്നത്. പട്ടേല്‍ ചൗക് മെട്രോ സ്‌റ്റേഷനു മുന്നില്‍ പ്രതിമഷധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു െചയ്തു നീക്കി. പഞ്ചാബ് മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് അടക്കമുള്ളവരെയാണ് അറസ്റ്റു ചെയ്തത്. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട പോലീസ് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെജ്‌രിവാള്‍ തനിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവത്തിന്റെ നിര്‍ദേശം പോലെ താന്‍ പാലിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇ.ഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡല്‍ഹിയിലെ ആരോഗ്യ കാര്യത്തിനാണ് അദ്ദേഹത്തിന് ഉത്കണ്ഠ. താന്‍ ജയിലിലായതിന്റെ പേരില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഷ്ടപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. മൊഹല്ല ക്ലിനിക്കുകളില്‍
എത്തുന്ന രോഗികള്‍ക്ക് സൗജന്യമായി പരിശോധനകള്‍ നടക്കുന്നില്ല. മരുന്ന് ലഭിക്കുന്നില്ല. അത് പരിഹരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യാ മുന്നണിയും മാര്‍ച്ച്‌ 31ന് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular