Saturday, April 27, 2024
HomeIndiaഖാലിസ്താന്‍ അനുകൂല ഗ്രൂപ്പ് 2014ല്‍ കെജ്‌രിവാളിനെ കണ്ടു, ഫണ്ട് നല്‍കി, ആരോപണവുമായി ഗുര്‍പത്‌വന്ത് പന്നൂന്‍

ഖാലിസ്താന്‍ അനുകൂല ഗ്രൂപ്പ് 2014ല്‍ കെജ്‌രിവാളിനെ കണ്ടു, ഫണ്ട് നല്‍കി, ആരോപണവുമായി ഗുര്‍പത്‌വന്ത് പന്നൂന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരേപാണവുമായി നിരോധിത ഖാലിസ്താന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍.

2014ല്‍ ഖാലിസ്താന്‍ അനുകൂല സംഘടനയുമായി 2014ല്‍ കെജ്‌രിവാള്‍ ന്യുയോര്‍ക്കിലെ ഗുരുദ്വാര റിച്‌മോണ്ട് ഹില്‍സില്‍ കൂടിക്കാഴ്ച നടത്തി. 1993ലെ ഡല്‍ഹി സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേവിന്ദര്‍ പാല്‍ സിംഗ് ഭുല്ലാറിനെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പ് നല്‍കി. 1.60 കോടി ഡോളര്‍ (1,33,31,44,000 രൂപ) കെജ്‌രിവാളിന് സംഭാവന നല്‍കിയിരുന്നു. എന്നല്‍ അദ്ദേഹം വാഗ്ദാനത്തില്‍ നിന്ന പിന്മാറിയെന്നും പന്നൂന്‍ പറയുന്നു.

2014ല്‍ ഭുല്ലാറിനെ മോചിപ്പിക്കണമെന്ന് കാണിച്ച്‌ കെജ്‌രിവാള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു.

പന്നൂനിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എഎപിയുടെ ഭാഗത്ത് നിന്ന ഒരു ഔദ്യോഗിക പ്രതികരണവും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

തങ്ങളെ വഞ്ചിച്ച കെ്ജിരാളിനെ ജയിലില്‍ വച്ച്‌ ആക്രമിക്കുമെന്നും ഗുണ്ടാസംഘങ്ങളെന്ന പേരില്‍ ഖാലിസ്താന്‍ അനുകൂലികളായ സിഖുകാരെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നും പന്നൂന്‍ പറയുന്നു. കെജ്‌രിവാള്‍ ജയിലിലെത്തിയാല്‍ അയാളെ ജയിലിലുള്ള ഖാലിസ്താന്‍ അനുകൂല തടവുകാര്‍ ചോദ്യം ചെയ്യുമെന്നും പന്നൂന്‍ മുന്നറിയിപ്പ് നല്‍കി.

കെജ്‌രിവാളിലെ തിഹാര്‍ ജയിലിലേക്ക് അയക്കുന്ന സാഹചര്യമുണ്ടായാല്‍ സുരക്ഷാ കരുതലുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular