Saturday, April 27, 2024
HomeEditorialഇംഗ്ലീഷിലെ 'ഗുഡ് ഫ്രൈഡേ' ദുഃഖവെള്ളി ആയതിന് പിന്നിലെ ചരിത്രം അറിയാം

ഇംഗ്ലീഷിലെ ‘ഗുഡ് ഫ്രൈഡേ’ ദുഃഖവെള്ളി ആയതിന് പിന്നിലെ ചരിത്രം അറിയാം

കൊച്ചി:  ക്രിസ്തുമത വിശ്വാസപ്രകാരം ഈസ്റ്ററിന് തൊട്ടുമുന്‍പുള്ള വെള്ളിയാഴ്ചയാണ് ദുഃഖ വെള്ളി അഥവാ ഗുഡ് ഫ്രൈഡേ ആചരിക്കുന്നത്.
യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരിക്കുകയും ചെയ്ത ദിവസമാണ് ദുഃഖ വെള്ളി. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഡാര്‍ക്ക് ഫ്രൈഡേ എന്നിങ്ങനെ പല പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി കാല്‍വരിയില്‍ ജീവത്യാഗം നടത്തുകയും, മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തെന്നാണ് വിശ്വാസം. അതിനാല്‍, ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം കൂടിയാണ് ദുഃഖ വെള്ളി. എന്നാല്‍, ദുഃഖ വെള്ളി, ഗുഡ് ഫ്രൈഡേ എന്നിവ ഒന്നാണെങ്കിലും, പേരുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. അവ എങ്ങനെ വന്നെന്ന് അറിയാം.

പെസഹ വ്യാഴത്തിനുശേഷം യേശു യാതനകളും പീഡനങ്ങളും മനുഷ്യകുലത്തിന് വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓര്‍മ പുതുക്കാനായാണ് ക്രൈസ്തവര്‍ ഈ പേര് ഉപയോഗിക്കുന്നത്. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസം എന്ന് തന്നെയാണ് അര്‍ഥമാക്കുന്നത്. പാപത്തിനുമേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്.

യേശുക്രിസ്തു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡന സഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു.

പല ഭാഷകളിലും വ്യത്യസ്ത രീതികളിലാണ് ഗുഡ് ഫ്രൈഡേ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഗോഡ് സ് ഫ്രൈഡേ എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി രൂപപ്പെട്ടതെന്ന് വിശ്വാസമുണ്ട്. മനുഷ്യരാശിയുടെ പാപങ്ങള്‍ നീക്കാന്‍ ദൈവനിശ്ചയപ്രകാരമുള്ളതായിരുന്നു ഈ ചരിത്ര സംഭവങ്ങള്‍ എന്നിരിക്കെ ഇത്തരത്തില്‍ വിളിക്കുന്നത് ഉചിതമാണെന്ന അഭിപ്രയമുള്ളവരാണ് ഏറെയും. ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തിന് കാരണമായ ദിവസമെന്ന നിലയിലും ഇത് ഗുഡ് ഫ്രൈഡേ തന്നെയാണ്.

ബൈബിളില്‍ രേഖപ്പെടുത്തിയതനുസരിച്ച്‌ ഏറ്റവും ക്രൂരമായ പ്രവൃത്തിയെ കുറിക്കുന്ന ദിനമാണ് ദുഃഖവെള്ളി, എന്നാല്‍ ലോക പാപത്തെ മുഴുവന്‍ തന്നിലേക്കാവാഹിച്ച്‌ മനുഷ്യരാശിയെ തിന്മയുടെ കൈപ്പിടിയില്‍ നിന്ന് മാറ്റുന്നതിനായി ദൈവനിശ്ചയ പ്രകാരം ജീസസ് തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു ഈ സുദിനം എന്നറിയുമ്ബോള്‍ ദുഖ:വെള്ളി ശരിക്കും ഗുഡ് ഫ്രൈഡേ തന്നെയാണ്.

പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.

അമേരിക അടക്കമുള്ള രാജ്യങ്ങളില്‍ ഗുഡ് ഫ്രൈഡേ തന്നെയാണ് പ്രചാരത്തില്‍ ഉള്ളത്. അതേസമയം, ജര്‍മനിയില്‍ (ദുഃഖ വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ജര്‍മനിയിലും മലയാളത്തിലും ദുഃഖ വെള്ളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഡ സഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ, ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം വിശ്വാസികള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു.

ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും നടത്തി വരുന്നു. ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവും നില നില്‍ക്കുന്നു. കുരിശില്‍ കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്.

കത്തോലിക്ക സഭയുടെ ആചാര പ്രകാരം, യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുള്ള കുരിശിന്റെ വഴി ഈ ദിവസത്തെ മുഖ്യ ആചാരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular