Saturday, July 27, 2024
HomeEntertainmentനിത അംബാനിയുടെ സൗന്ദര്യ രഹസ്യം; ദിവസവും കുടിക്കുന്ന ആഹ് സ്പെഷ്യല്‍ ജ്യൂസിനെ കുറിച്ചറിയാം

നിത അംബാനിയുടെ സൗന്ദര്യ രഹസ്യം; ദിവസവും കുടിക്കുന്ന ആഹ് സ്പെഷ്യല്‍ ജ്യൂസിനെ കുറിച്ചറിയാം

ന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസ്സുകാരന്റെ ഭാര്യ എന്ന ഒറ്റ മേല്‍വിലാസത്തില്‍ ഒതുങ്ങുന്നതല്ല നിത അംബാനി എന്ന വ്യക്തി.

സംരംഭക, സാമൂഹിക പ്രവർത്തനം തുടങ്ങി പല മേഖലകളിലും തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് നിത അംബാനി.

വ്യായാമവും അതിനൊപ്പം ചിട്ടയായ ഭക്ഷണവും ഇവ രണ്ടുമുണ്ടെങ്കില്‍ പ്രായത്തെ വരെ പിടിച്ചു നിർത്താൻ കഴിയുമെന്ന് തെളിയിച്ച നിരവധി ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ആ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരാളാണ് നിത അംബാനി. തന്റെ അന്‍പതുകളിലും ഊര്‍ജ്ജസ്വലതയോടെ ഓടി നടക്കുന്ന നിത നൃത്തത്തിനും ഫിറ്റ്നസിനുമൊക്കെ ധാരാളം പ്രധാന്യം നല്‍കുന്നുണ്ട്.

പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണക്രമമാണ് നിത അംബാനി പിന്തുടർന്നു പോരുന്നത്. കൂടെ പഴങ്ങളും നട്സും വിത്തുകളും കഴിക്കും. യോഗയും വ്യായാമവും പതിവായി ചെയ്യും. രാവിലെ നടക്കാൻ പോയി വന്നതിനു ശേഷമാണ് പ്രഭാത ഭക്ഷണം കഴിക്കുന്നത്. അതില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ബീറ്റ്‌റൂട്ട് ജൂസ്. ദിവസവും ഒന്നോ രണ്ടോ തവണ ബീറ്റ്‌റൂട്ട് ജൂസ് കുടിക്കുമെന്നു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിത അംബാനി വ്യക്തമാക്കിയിരുന്നു.

ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. കാലറി കുറവെന്നതിനൊപ്പം നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ജൂസ് തയാറാക്കി കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണിത്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും വിളർച്ച പോലുള്ള പ്രശ്‍നങ്ങളെ പ്രതിരോധിക്കാനും ബീറ്റ്‌റൂട്ട് ഉത്തമമാണ്.

പച്ചക്കറികളും സൂപ്പും ഉള്‍പ്പെടുത്തിയാണ് നിത അംബാനി ഉച്ച ഭക്ഷണം പോഷക സമ്ബുഷ്ടമാക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളോട് നോ പറയുന്ന നിത വെള്ളം ധാരാളം കുടിക്കാനും ഇലക്കറികളും പഴങ്ങളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്. രാത്രി പതിവായി വെജിറ്റബിള്‍ സൂപ്പും കുടിക്കും. ദിവസവും മുടങ്ങാതെ വ്യായാമവും യോഗയുമൊക്കെ ചെയ്യാനും നിത ശ്രമിക്കാറുണ്ട്. നൃത്തം ചെയ്യാനും ഏറെ ഇഷ്ടമാണ് നിതയ്‌ക്ക്. ഇതൊക്കെ നിത അംബാനിയുടെ ഫിറ്റ്നസിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular