Saturday, April 27, 2024
HomeCinemaസ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന്‍ ആചാരി

സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന്‍ ആചാരി

ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ അലമാര, എസ്ര വര്‍ണ്യത്തില്‍ ആശങ്ക, ഈട, കായംകുളം കൊച്ചുണ്ണി, കുരുതി, മാമനിതന്‍, മലൈക്കോട്ടൈ വാലിബന്‍, ബ്രമയുഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിരുന്നു.

കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കാരക്ടര്‍ എന്ന പുരസ്‌കാരവും ലഭിച്ചിരുന്നു. രജിനികാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിലും മണികണ്ഠന്‍ അഭിനയിച്ചു. പൈസ കുറവായിരുന്നെങ്കിലും താന്‍ ആ ചാന്‍സ് ഒരിക്കലും കളയുകയില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം വേഷം ചെറുതാണങ്കിലും അതില്‍ രജിനികാന്തിനൊപ്പമുള്ള കഥാപാത്രമായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

അഞ്ചക്കള്ളക്കോക്കാന്‍ ആണ് മണികണ്ഠന്‍ ആചാരിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. അഞ്ചക്കള്ളക്കോക്കാനിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെമ്ബന്‍ വിനോദ്, ലുക്മാന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തെ കുറിച്ചും സിനിമയില്‍ എത്തിയ വഴിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മണികണ്ഠന്‍ ആചാരി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മണികണ്ഠന്‍ ആചാരി തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഴ എന്ന സിനിമയില്‍ സ്വയംഭോഗം ചെയ്യുന്ന സീന്‍ എടുത്തതിന്റെ കഥാപശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നത്

‘സാമ്ബത്തികം കുറഞ്ഞാലും കുഴപ്പമില്ല, കൈയ്യടികുറഞ്ഞാല്‍ പിടിച്ച്‌ നില്‍ക്കാന്‍ പറ്റില്ല. കൈയ്യടി കുറയുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. എനിക്ക് ഇപ്പോഴും സാമ്ബത്തികമായി പ്രശ്‌നം തന്നെയാണ്. പക്ഷെ അഞ്ചക്കള്ളക്കോക്കാന്‍ എന്നെ പഴയ ഒരു അവസ്ഥയിലേക്കെത്തിച്ചു. 2016ല്‍ ഉണ്ടായിരുന്ന അവസ്ഥയിലേക്ക്. എന്റെ എന്‍ട്രിയിലൊക്കെ കൈയ്യടി എനിക്ക് കിട്ടി എന്നുള്ളതാണ്. അക്കാര്യത്തില്‍ ഞാന്‍ വളരെയധികം എക്‌സൈറ്റഡ് ആണ്,’ മണികണ്ഠന്‍ ആചാരി പറഞ്ഞു.

കൈയ്യടിയും ആത്മാര്‍ത്ഥമായി വരുന്ന അഭിപ്രായങ്ങളുമാണ് പ്രധാനം. അത് നമ്മളെ പൊക്കി പറഞ്ഞുകൊണ്ടുള്ള മാത്രമല്ല, നമ്മളെ തെറ്റുകള്‍ കണ്ടെത്തി പറയുന്നതും ഇഷ്ടമാണ്. എനിക്കത് തിരിച്ചറിയാന്‍ പറ്റിയില്ലല്ലോ, അപ്പോള്‍ ഞാന്‍ ഇനിയും ശ്രദ്ധിക്കാന്‍ ഉണ്ട് എന്ന് പറയുന്നതും താത്പര്യമുള്ള ആളാണെന്നും മണികണ്ഠന്‍ ആചാരി പറയുന്നു.

അടുത്തിടെ താന്‍ ‘ഴ’ എന്ന് പറയുന്ന ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അത് ഇപ്പോള്‍ ഫെസ്റ്റിവലിന് ഒക്കെ പോകുന്നുണ്ട്. ഗിരീഷ് പിസി പാലം എന്ന് പറയുന്ന നാടകപ്രവര്‍ത്തകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആ ചിത്രത്തിന്റെ ട്രെയിലര്‍ ഇറക്കിയിരുന്നു. അത് കണ്ടിട്ട് തന്റെ നാടക ഗുരു തനിക്ക് ഒരു കത്തെഴുതി.

ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും ചെയ്തിട്ടില്ലാത്ത ഒരു രംഗം നീ ഇതില്‍ ചെയ്തിട്ടുണ്ട്. അതിനുള്ള ധൈര്യം നിനക്ക് കിട്ടിയത് നീ ചെളിയില്‍ ചിവിട്ടി നില്‍ക്കുന്നത് കൊണ്ടാണ്. ആ ചെളി നിന്റെ വളമാണ്. മറക്കാതിരിക്കുക എന്നായിരുന്നു കത്തിലുണ്ടായിരുന്നതെന്ന് നടന്‍ പറയുന്നു. ആ രംഗം എന്ന് പറയുന്നത് വേറെ ഒന്നുമല്ല, ഈ സിനിമയിലെ കഥാപാത്രം സൈക്കോ ആയിട്ടുള്ള ഒരാളാണ്. അയാള്‍ രാത്രി ഉറക്കം കിട്ടാത്ത ആളാണ്.

അങ്ങനെയുള്ള ക്രിസ്റ്റി എന്ന് പറയുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് ആ സീന്‍. അത് ലൈവ് ആയിട്ട് ട്രെയിലറില്‍ കാണിക്കുന്നുണ്ട്. അത് ആ സിനിമ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെന്നും മണികണ്ഠന്‍ ആചാരി പറയുന്നു. ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും, അല്ലെങ്കില്‍ നാഷണല്‍ ലെവലില്‍ സംസാരിക്കപ്പെടും, ഇന്നേ വരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ ഒരു സ്വയംഭോഗം സീന്‍ ചെയ്‌തേക്കാം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ല.

ആ കഥയ്ക്ക് ഇത് അത്യാവശ്യമാണ്. അയാളുടെ മനസിനകത്തെ ഡിപ്രഷന്‍ എത്രത്തോളമാണ് എന്ന് കാണിക്കുന്നതാണ്. അതിന്റെ തൊട്ടടുത്ത് കൂട്ടുകാരന്‍ പേടിച്ച്‌ കിടക്കുന്നുണ്ട്. അത് ആ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും. പണി എടുത്താല്‍ റിസള്‍ട്ട് ഉണ്ടാകുമെന്ന് തനിക്ക് മനസിലാകുന്നുണ്ടെന്നും മണികഠ്ന്‍ ആചാരി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular