Saturday, July 27, 2024
HomeKeralaവയനാട്ടില്‍ വനത്തില്‍ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു.

വയനാട്ടില്‍ വനത്തില്‍ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു.

ല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കാട്ടുനായ്ക്ക കോളനിയില്‍ മിനിയാണ് കൊല്ലപ്പെട്ടത്.

വനത്തില്‍ തേനെടുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. മിനിയുടെ കൂടെയുണ്ടായിരുന്നു ഭർത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റു.

സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലമ്ബൂർ വാണിയമ്ബാറ സ്റ്റേഷനിലെ വനപാലകർ കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വയനാട് – മലപ്പുറം അതിർത്തിയാണ് പരപ്പൻപാറ.

അതേസമയം, തൃശൂർ അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് മുമ്ബില്‍ കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് എത്തിയത്. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്ന് തേങ്ങയും ഓലയും വലിച്ചിട്ട് തിന്നു.

RELATED ARTICLES

STORIES

Most Popular