Thursday, April 25, 2024
HomeIndiaജോലി വാഗ്ദാനം ചെയ്ത് പീഡനം; 10 മാസത്തിനിടെ ബിജെപി എംഎല്‍എക്കെതിരെ രണ്ടാമത്തെ പീഡന പരാതി

ജോലി വാഗ്ദാനം ചെയ്ത് പീഡനം; 10 മാസത്തിനിടെ ബിജെപി എംഎല്‍എക്കെതിരെ രണ്ടാമത്തെ പീഡന പരാതി

ജയ്പൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെ (Rape) പരാതിയില്‍ രാജസ്ഥാനില്‍ (Rajasthan) ബിജെപി എംഎല്‍എക്കെതിരെ (BJP MLA) പൊലീസ്(Police)  കേസെടുത്തു. 10 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപി എംഎല്‍എ പ്രതാഭ് ഭീലിനെതിരെ(Pratap Bheel)  പീഡനപരാതിയില്‍ കേസെടുക്കുന്നത്. ഗോഗുണ്ട (Gogunda) മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് പ്രതാപ് ഭീല്‍. ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അംബമാത (Ambamata)പൊലീസ് സൂപ്രണ്ടിനാണ് (Police SP) യുവതി പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ തന്നെ എംഎല്‍എ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഈ കേസില്‍ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular