Saturday, April 27, 2024
HomeIndiaഹാര്‍ദിക് ദുരന്തം ക്യാപ്റ്റന്‍, 'കള്ളത്തരം' പുറത്തായി, ജിടിയെ ശരിക്കും നയിച്ചത് നെഹ്‌റ!

ഹാര്‍ദിക് ദുരന്തം ക്യാപ്റ്റന്‍, ‘കള്ളത്തരം’ പുറത്തായി, ജിടിയെ ശരിക്കും നയിച്ചത് നെഹ്‌റ!

മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലെ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുമായിട്ടാണ് അദ്ദേഹം പഴയ തട്ടകമായ മുംബൈയിലേക്കു പുതിയ റോളില്‍ മടങ്ങിയെത്തിയത്. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ജിടിയിലെ മാജിക്ക് മുംബൈയില്‍ പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുന്നില്ല. ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും യാതൊരു പ്ലാനിങുമില്ലാത്ത ക്യാപ്റ്റനായാണ് അദ്ദേഹം കാണപ്പെട്ടത്.

ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ ‘തനിനിറം’ പുറത്തായത്. നേരത്തേ ജിടിയില്‍ അദ്ദേഹത്തിന്റെ നേതൃമികവ് കൊണ്ടല്ല മറിച്ച് കോച്ച് ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങളായിന്നു അവരുടെ യഥാര്‍ഥ വിജയ രഹസ്യമെന്നു തെളിഞ്ഞിരിക്കുകയാണ്. നെഹ്‌റയില്ലെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് വെറും വട്ടപ്പൂജ്യമാണെന്നാണ് മുംബൈയിലെ രണ്ടു മല്‍സരങ്ങളിലെയും പ്രകടനം ശരിവയ്ക്കുന്നത്.

ഫുട്‌ബോള്‍ കോച്ചുമാരെപ്പോലെ ബൗണ്ടറി വരയ്ക്കപ്പുറത്ത് നിന്നു കളിയില്‍ നിരന്തരം ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കോച്ചാണ് നെഹ്‌റ. കഴിഞ്ഞ രണ്ടു സീസണുകളിലും ഹാര്‍ദിക്കിന് എല്ലായ്‌പ്പോഴും തന്ത്രങ്ങളുപദേശിച്ചും കളിയില്‍ ഇടപെട്ടും നെഹ്‌റ നിറഞ്ഞുനിന്നിരുന്നു. 2022ല്‍ ജിടിയുടെ കന്നി ഐപിഎല്‍ കിരീടവിജയത്തിനും കഴിഞ്ഞ തവണ റണ്ണറപ്പായതിനും പിന്നില്‍ ഇതു തന്നെയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇതേക്കുറിച്ചു ഹാര്‍ദിക്കിനെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ടു സീസണുകളില്‍ വിജയകരമായി നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയാണെന്നു മുംബൈ ഇന്ത്യന്‍സിനെ കബളിപ്പിക്കുകയായിരുന്നു. പക്ഷെ യഥാര്‍ഥത്തില്‍ ജിടിയുടെ ക്യാപ്റ്റന്‍ ആശിഷ് നെഹ്‌റയായിരുന്നു. ഹാര്‍ദിക് വെറും ഡെമ്മി നായകന്‍ മാത്രമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

മുംബൈ ഇന്ത്യന്‍സിലേക്കു പോവുന്നതില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തടയാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് കോച്ചായ ആശിഷ് നെഹ്‌റ ഒരിക്കല്‍ പറഞ്ഞത്. ജിടിയെ കളി ജയിപ്പിക്കാന്‍ പോവുന്ന പ്രധാനപ്പെട്ടയാള്‍ താനാണെന്നു നെഹ്‌റയ്ക്കു അന്നു തന്നെ അറിയാമായിരുന്നു. മുംബൈ ടീമില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനം ഇതു ശരിവയ്ക്കുന്നതായും ആരാധകര്‍ പരിഹസിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വെറുതെ എല്ലാവരും പുകഴ്ത്തുകയും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം നല്‍കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ ആ സത്യം ലോകമറിഞ്ഞിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനെ ഒന്നും കൊള്ളില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ കോച്ച് ആശിഷ് നെഹ്‌റയായിരുന്നു.

നെഹ്‌റയുടെ സേവനം ലഭിക്കാതായതോടെ ഹാര്‍ദിക് മുംബൈയില്‍ നട്ടം തിരിയുകയാണ്. ഒരു ശരാശരി ടീമിനെ വച്ചാണ് ജിടിയെ അദ്ദേഹം ചാംപ്യന്‍മാരും റണ്ണറപ്പുമാക്കിയത്. പക്ഷെ ശക്തമായ ടീമിനെ മുംബൈയില്‍ ലഭിച്ചിട്ടും ഹാര്‍ദിക് തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ആശിഷ് നെഹ്‌റയില്ലാതെ ഹാര്‍ദിക് പാാണ്ഡ്യയെക്കൊണ്ട് ഒന്നും നടക്കില്ല. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ കൊണ്ടുവരുന്നതിനിടെ നെഹ്‌റയെ കൂടി എങ്ങനെയെങ്കിലും ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സിനു ശ്രമിക്കാമായിരുന്നു. ഹാര്‍ദിക് മോശം ക്യാപ്റ്റനാണെന്നു മുംബൈയ്ക്കു ഇപ്പോള്‍ ബോധ്യമായിക്കാണുമെന്നും ആരാധര്‍ പറയുന്നു.

അതേസമയം, ജിടി വിടാനുള്ള തീരുമാനം വലിയ മണ്ടത്തരമായെന്നു ഇപ്പോള്‍ ഹാര്‍ദിക്കിനു ബോധ്യമായിട്ടുണ്ടാവും. തന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ ജിടിയുടെ ഇതിഹാസ ക്യാപ്റ്റനായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

പക്ഷെ മുംബൈയിലേക്കു വന്ന് രോഹിത് ശര്‍മയുടെ നായകസ്ഥാനം തട്ടിയെടുത്തതോടെ ഹാര്‍ദിക് വില്ലനും പരിഹാസ കഥാപാത്രവുമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഈ സീസണ്‍ മുഴുവന്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ സാധിക്കുമോയെന്നതു ഇനി കണ്ടുതന്നെ അറിയേണ്ടി വരും. നിലവില്‍ പോയിന്റ് പട്ടികയില്‍ 9ാം സ്ഥാനക്കാരാണ് മുംബൈ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular