Saturday, April 27, 2024
HomeIndiaബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്‌ഡ്‌

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്‌ഡ്‌

ബെംഗളൂരു: ഈ മാസമാദ്യം ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിലെ മുഖ്യപ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് കസ്‌റ്റഡിയിലെടുത്തത്. കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ ഒരെണ്ണം ഉൾപ്പെടെ ആകെ 18 ഇടങ്ങളിൽ എൻഐഎ സംഘങ്ങൾ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കേസിലെ നിർണായക വഴിത്തിരിവായ അറസ്‌റ്റ് നടന്നത്.

കിഴക്കൻ ബെംഗളൂരുവിലെ ഐടി കോറിഡോറിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ക്വിക്ക്-സർവീസ് ഭക്ഷണശാലയിൽ ഐഇഡി ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തി വരികയാണ്. മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത ശേഷം, സ്ഫോടനം നടത്തിയവരിൽ പ്രാഥമിക പ്രതിയായ മുസാവിർ ഷസീബ് ഹുസൈനെ അന്വേഷണ ഏജൻസി നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ആരോപണ വിധേയനായ മറ്റൊരു ഗൂഢാലോചനക്കാരൻ അബ്‌ദുൾ മത്തീൻ താഹയെയും ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാൾ മറ്റ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്നയാളാണ്. ഈ രണ്ട് വ്യക്തികളും ഒളിവിലാണ്. എൻഐഎ പറയുന്നതനുസരിച്ച്, ഇപ്പോൾ പിടിയിലായ മുസമ്മിൽ ഷെരീഫ്, സംഭവത്തിൽ ഉൾപ്പെട്ട മേൽപ്പറഞ്ഞ പ്രതികൾക്ക് ലോജിസ്‌റ്റിക് പിന്തുണ നൽകിയ ആളാണ്.

മാർച്ച് 17ന് മൂന്ന് പ്രതികളുടെയും വീടുകളും മറ്റ് ബന്ധുക്കളുടെയും വീടുകളും കടകളും ലക്ഷ്യമിട്ടായിരുന്നു റെയ്‌ഡ്‌ നടന്നത്. പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പണവും പിടിച്ചെടുത്തിരുന്നു. തൊപ്പിയും മാസ്‌കും കണ്ണടയും വെച്ച് മുഖം മറച്ചാണ് മുഖ്യപ്രതി കഫേയിലേക്ക് കയറി വന്നത്. തുടർന്ന് ബില്ലിങ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോയി.

എന്നാൽ ഭക്ഷണം കഴിക്കാതെ കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയിൽ ഉപേക്ഷിച്ച് ഇയാൾ മടങ്ങുകയായിരുന്നു. അൽപസമയത്തിന് ശേഷമാണ് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചത്. പത്തോളം പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ചിലര്‍ ഇപ്പോഴും ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

എന്നാൽ ഭക്ഷണം കഴിക്കാതെ കൈയ്യിലുണ്ടായിരുന്ന ബാഗ് കഫേയിൽ ഉപേക്ഷിച്ച് ഇയാൾ മടങ്ങുകയായിരുന്നു. അൽപസമയത്തിന് ശേഷമാണ് സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചത്. പത്തോളം പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. ചിലര്‍ ഇപ്പോഴും ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

അതിനിടെ, സ്‌ഫോടനത്തിലെ മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ പ്രതിയുടെ സിസിടിവി ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കാനാണ് എൻഐഎയുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular