Saturday, April 27, 2024
HomeIndiaനൈപുണ്യമില്ലാത്ത കൈകളില്‍ എഐ സാങ്കേതികവിദ്യ എത്തരുത് ; ബില്‍ഗേറ്റ്സിനൊപ്പം ഡിജിറ്റല്‍ തലങ്ങള്‍ വിവരിച്ച്‌ പ്രധാനമന്ത്രി മോദി

നൈപുണ്യമില്ലാത്ത കൈകളില്‍ എഐ സാങ്കേതികവിദ്യ എത്തരുത് ; ബില്‍ഗേറ്റ്സിനൊപ്പം ഡിജിറ്റല്‍ തലങ്ങള്‍ വിവരിച്ച്‌ പ്രധാനമന്ത്രി മോദി

ന്യൂദല്‍ഹി: വൈദഗ്ധ്യമില്ലാത്ത, പരിശീലനം ലഭിക്കാത്ത കൈകളില്‍ എഐ പോലുള്ള ശക്തമായ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള കാര്യമായ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എഐ ജനറേറ്റഡ് ഉള്ളടക്കത്തില്‍ വ്യക്തമായ ‘ചെയ്യേണ്ടതും ചെയ്യരുതാത്തതും’ ആവശ്യമാണെന്നും അതില്‍ ഇത് സംബന്ധിച്ച വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ തെറ്റായ വിവരങ്ങളും വ്യാജവുമായി ബന്ധപ്പെട്ട ദോഷങ്ങളും തടയുന്നതിന് ഏവരും ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ പൗരന്മാരുടെ പ്രയോജനത്തിനായി സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിച്ചതെന്നും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റലിന്റെ ശക്തി എങ്ങനെ സ്വീകരിച്ചു എന്നതിനെക്കുറിച്ചും മോദി ദീർഘമായി സംസാരിച്ചു.

നാലാം വ്യാവസായിക വിപ്ലവത്തില്‍ രാജ്യം ശ്രദ്ധേയമായ കുതിച്ചുചാട്ടം കൈക്കൊള്ളുമെന്നും അതിന്റെ കാതല്‍ ഡിജിറ്റല്‍ ആണെന്നും മോദി തറപ്പിച്ചു പറഞ്ഞു.

എഐ മുതല്‍ ഡിജിറ്റല്‍ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വരെയുള്ള നിരവധി വിഷയങ്ങളെ സ്പർശിച്ച ചർച്ചയില്‍, ഡീപ്ഫേക്കുകളുടെ കാര്യത്തില്‍, ഒരു പ്രത്യേക ഡീപ്ഫേക്ക് ഉള്ളടക്കം എഐ സൃഷ്ടിച്ചതാണെന്ന് അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular