Thursday, April 25, 2024
HomeUSAഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 4 ശനിയാഴ്ച വൈകീട്ട് 5 നു

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 4 ശനിയാഴ്ച വൈകീട്ട് 5 നു

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി മൂന്നാമത്  ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 4ശനിയാഴ്ച വൈകീട്ട് 5 നു  ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ്   റവ ഡോ : ഐസക് മാർ ഫിലിക്സിനോസാണ് ‌  ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്
ഡാളസ്സ് ഫോർട്ട് വ്ർത്തിലെ   21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത്  ഡാളസ്  സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഇർവിങ് ആണ് .
ഫാർമേഴ്‌സ് ബ്രാഞ്ച് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചര്ച്ച ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ആഘോഷങ്ങൾ   കേരൾ റ്റി വി  , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി  അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു .

റവ ജിജോ അബ്രഹാം പ്രസിഡന്റ് ,റവ ഫാ ജേക്കബ് ക്രിസ്റ്റി(വൈസ് പ്രസിഡന്റ് ) ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ ബിൽ ചെറിയാൻ , , ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ബോബി ജോർജ് , ക്ലര്‍ജി സെക്രട്ടറി റവ ഫാ ബിനു  തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 

പി പി ചെറിയാന്‍

Live Streamwww.KERAL.TV

More details  kecfdallas.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular