Saturday, May 4, 2024
HomeKeralaഹാഷിമിനെ പരിചയപ്പെടുത്തിയത് ബന്ധുവെന്ന് പറഞ്ഞ്; ബഹളം വച്ചതോടെ അനുജ കൂടെപോയി; പന്തിക്കേട് തോന്നി വിളിച്ച സഹപ്രവര്‍ത്തകര്‍...

ഹാഷിമിനെ പരിചയപ്പെടുത്തിയത് ബന്ധുവെന്ന് പറഞ്ഞ്; ബഹളം വച്ചതോടെ അനുജ കൂടെപോയി; പന്തിക്കേട് തോന്നി വിളിച്ച സഹപ്രവര്‍ത്തകര്‍ കേട്ടത് പൊട്ടിക്കരച്ചിലും

ത്തനംതിട്ട: അടൂരിലെവാഹനാപകടത്തില്‍കൂടുതല്‍വിവരങ്ങള്‍ പുറത്ത്. തുമ്ബമണ്‍ ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് അനുജ.

അനുജയും ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൂടാതെവിനോദയാത്രകഴിഞ്ഞുമടങ്ങിവരുകയായിരുന്നഅനുജയെബലംപ്രയോഗിച്ചാണ്ഹാഷിംകാറില്‍കയറ്റിക്കൊണ്ടു പോയത്.

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍നിന്ന് ഇറങ്ങിവന്ന ഹാഷിം അനുജ അടക്കമുള്ള അധ്യാപകർ‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യം ഹാഷിമിനൊപ്പം പോവാൻ അനുജ തയാറായിരുന്നില്ല. തന്റെ കൊച്ചച്ചന്റെ മകനാണ് ഹാഷിം എന്നാണ് അനുജ വാഹനത്തിലുണ്ടായ മറ്റ് അധ്യാപകരോട് പറഞ്ഞത്.

വിളിച്ചപ്പോള്‍ ഇറങ്ങി ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച്‌ വാഹനത്തിലേക്ക് കയറിയെന്നാണ് അധ്യാപകർ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതോടെ അധ്യാപകരും ഇടപെടാൻ തുടങ്ങി. വിഷയം വഷളാകുമെന്ന് കണ്ടതോടെ അനുജ വാഹനത്തില്‍ നിന്നിറങ്ങി ഹാഷിമിനൊപ്പം കാറില്‍ പോവുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവികത തോന്നി അനുജയെ വിളിച്ച അധ്യാപകരോട് തങ്ങള്‍ മരിക്കാൻ പോവുകയാണെന്നാണ് അനുജ പറഞ്ഞത്. അനുജയെ ഫോണില്‍ വിളിച്ചപ്പോള്‍ കരയുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ പറയുന്നു.

അതിനിടെ അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവർത്തകർ മൊഴി നല്‍കി. തുമ്ബമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്.

കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച്‌ അമിതവേഗതയിലെത്തിയ കാര്‍ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. നൂറനാട് സ്വദേശിയാണ് അനുജ. ഹാഷിം ചാരുമൂട് സ്വദേശിയാണ്.

പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുമ്ബമണ്‍ ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. അനുജയും ഹാഷിമും സുഹൃത്തുക്കളായിരുന്നു. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൂടാതെ വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുകയായിരുന്ന അനുജയെ ബലംപ്രയോഗിച്ചാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടു പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular