Friday, April 19, 2024
HomeUSAഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു

ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനവും ദ്വൈവാര്‍ഷിക പുരസ്‌ക്കാര ദാനവും സമാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം മാധ്യമശ്രീ പുരസ്‌ക്കാരവും മനോരമ ന്യൂസ് ചീഫ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമന്‍ മാധ്യമരത്‌നവും ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി മാധ്യമ പ്രതിഭ പുരസ്‌ക്കാരവും ഏറ്റവും ഏറ്റുവാങ്ങി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മാണി സി കാപ്പന്‍ എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

india press club.pdf

വിയോജിപ്പിന്റെ സ്വരത്തേയും രാഷ്ട്രീയത്തേയും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും ഇന്ത്യയില്‍ വിയോജിപ്പിച്ചിന്റെ സ്വരത്തിന് ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ എത്രമാത്രം സാധിക്കുന്നുവെന്ന് പ്രവാസി സംഘടനകള്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്ജ്, മധു കൊട്ടാരക്കര, ജോണി ലൂക്കോസ്, കെ എന്‍ ആര്‍ നമ്പൂതിരി, പ്രശാന്ത് രഘുവംശം, ഡി പ്രമേഷ് കുമാര്‍, ശരത്ചന്ദ്രന്‍ എസ്, നിഷ പുരുഷോത്തമന്‍, പ്രതാപ് നായര്‍, സുനില്‍ തൈമറ്റം, ബിജു സക്കറിയ, ഷിജോ പൗലോസ്, ബിജിലി വര്‍ഗീസ്, ജോര്‍ജി വര്‍ഗീസ്, അനിയന്‍ ജോര്‍ജ്ജ്, സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍  നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം സ്ഥാനം ഏറ്റെടുത്തു

india press club

മീഡിയ എക്‌സലന്‍സ് പുരസ്‌ക്കാരങ്ങള്‍ ഡോ. കൃഷ്ണകിഷോര്‍, രാജു പള്ളത്ത്, ബിജു സക്കറിയ, സുധ ജോസഫ് പ്ലക്കാട്ട് എന്നിവരും മാധ്യമരംഗത്തെ വിവിധ മേഖലകളിലെ പുരസ്‌കാരത്തിന് അനില്‍ ആറന്മുള, അല്ലന്‍ ജോര്‍ജ്, അലക്‌സ് മറ്റത്തിക്കുന്നേല്‍, സൈമണ്‍ വാളാച്ചേരി എന്നിവരും ഏറ്റുവാങ്ങി. ബെസ്റ്റ് ഫിലാന്ത്രോപ്പിസ്റ്റ് അവാര്‍ഡ് സാം ആന്റോയും ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ ഷിജി അലക്‌സും ബെസ്റ്റ് ഓര്‍ഗനൈസേഷന്‍ കേരള സമാജം ഓഫ് ഫ്‌ളോറിഡയും ഏറ്റുവാങ്ങി.

ഫോട്ടോ അടിക്കുറിപ്പ്:
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ സമാപന സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular