Wednesday, June 26, 2024
HomeKeralaവായ്പ വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി; യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി...

വായ്പ വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി; യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങളും സംഭാഷണങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഫസല്‍, ഷംസീര്‍, റാഷിദ്, ഫിര്‍ദൗസ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 45കാരിയായ യുവതിയാണ് പരാതി നല്‍കിയത്.

യുവതിയെ ഫസലാണ് ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയില്‍ നിന്ന് ഫസല്‍ പണം വായ്പ വാങ്ങിയിരുന്നു. തലശേരിയില്‍ വന്നാല്‍ പണം തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചു. ആറുമാസം മുമ്ബ് തലശേരിയിലെത്തിയ യുവതിയെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

അതു കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ വര്‍ക്കല കാപ്പിലുള്ള റിസോര്‍ട്ടില്‍ യുവതിയെ ഫസല്‍ വിളിച്ചു വരുത്തി.
അവിടെ വച്ച്‌ ഫസലും ഷംസീറും റാഷിദിന്റെയും ഫിര്‍ദൗസിന്റെയും സഹായത്തോടെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

റാഷിദ് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. തുടര്‍ന്ന് ഫസല്‍ പീഡനദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അത് പ്രചരിപ്പിച്ചു. യുവതിയുമായുള്ള സംഭാഷണങ്ങളും രേഖപ്പെടുത്തി പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

RELATED ARTICLES

STORIES

Most Popular