Sunday, June 16, 2024
HomeIndiaകേരളത്തിലെ ബൂത്ത് പ്രവര്‍ത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും

കേരളത്തിലെ ബൂത്ത് പ്രവര്‍ത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓഡിയോ കോണ്‍ഫറൻസിലൂടെ സംവദിക്കും. വൈകുന്നേരം ആറുമണിക്കാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച്‌ സ്ഥാനാർത്ഥി ഉള്‍പ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് ആഹ്വാനം.

പരിപാടിയില്‍ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ബൂത്ത് ഇൻചാർജ് മാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ 25000 ബൂത്തുകളിലെയും പ്രവർത്തകർ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തില്‍ പറയുന്നു. ബൂത്ത് പ്രവർത്തകർ ഒരുമിച്ചിരുന്ന് ശ്രവിക്കുന്ന സ്ഥലങ്ങളില്‍ വലിയ സ്ക്രീനില്‍ പ്രദർശിപ്പിക്കും

RELATED ARTICLES

STORIES

Most Popular