Saturday, July 27, 2024
HomeKeralaതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കലക്ടര്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കലക്ടര്‍ വിശദീകരണം തേടി

തൃശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന പരാതിയില്‍ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയില്‍ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടി.

വോട്ട് അഭ്യർത്ഥിച്ച്‌ നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ ആണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നല്‍കണം

സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് നല്‍കിയ പരാതിയിയാണ് വിശദീകരണം തേടിയത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

RELATED ARTICLES

STORIES

Most Popular