Friday, May 10, 2024
HomeKeralaവില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

കാസർഗോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കാസർഗോട് ജില്ലയിലെ ആഡൂർ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് കെ.

നാരായണനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

പാണ്ടിവയല്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് നടപടി. പരാതിക്കാരന്‍റെയും ബന്ധുവിന്‍റെയും പേരിലുള്ള 54 സെന്‍റ് ഭൂമിയുടെ പട്ടയം കിട്ടാനായി കാസർഗോട് ലാൻഡ് ട്രിബ്യൂണലില്‍ കഴിഞ്ഞ വർഷം അപേക്ഷ നല്‍കിയിരുന്നു.

തുടർന്നുള്ള നടപടിയുടെ ഭാഗമായി സ്ഥലം പരിശോധനയ്ക്ക് വന്നപ്പോഴാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് 20000 രൂപ കൈക്കൂലിയുമായി താലൂക്ക് ഓഫീസിലെത്താൻ പറഞ്ഞത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular