Thursday, March 28, 2024
HomeKeralaമിസ് കേരളയുടെ മരണം വെള്ളപൂശാന്‍ പോലീസ്; ആരെ രക്ഷിക്കാനാണ് പോലീസേ?

മിസ് കേരളയുടെ മരണം വെള്ളപൂശാന്‍ പോലീസ്; ആരെ രക്ഷിക്കാനാണ് പോലീസേ?

ഒരാളെ കേസില്‍ നിന്നും രക്ഷിക്കാന്‍ പോലീസിനെ പോലെ വിളഞ്ഞവരില്ല.  ഇതാ കേരളത്തിലൊരു ഉദാഹരണം.  മിസ് കേരള ഉള്‍പ്പെടെയുള്ളവര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമയായ റോയ് വയലാട്ട് നിര്‍ബന്ധിച്ചു മദ്യം കൊടുത്തുവെന്നാണ്  പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ റോയ് വിളിച്ചു വരുത്തി മദ്യം കൊടുത്തുവെന്നു മാത്രം എഴുതിയിട്ടില്ല. മയക്കുമരുന്നും മദ്യവും  ഡിജെ പാര്‍ട്ടിയില്‍  പങ്കെടുക്കുന്നതു   ചുമ്മാ ഇരുന്നു സംസാരിക്കാനല്ലെന്ന്  പോലീസിനറിയില്ലെന്നു തോന്നുന്നു.

മിസ് കേരള ഉള്‍പ്പെട്ട വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍  പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍  എന്തിനു വേണ്ടിയാണ്. ഇവര്‍ കൊച്ചുകുഞ്ഞുങ്ങളല്ല. ഇവര്‍ മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തിയപ്പോള്‍ ഇവരെ വെള്ളപൂശാനാണോ അതോ  റോയിയെ രക്ഷിക്കാനാണോ  ഇപ്പോള്‍ പോലീസ് ഇങ്ങനെ പറയുന്നത്. അതോ ഇവര്‍ അന്വേഷിക്കുന്നുണ്ടെന്നു കാണിക്കാനും കൈയടി ലഭിക്കാനും  ചെയ്യുന്നതാണോ? സാധാരണക്കാര്‍ക്ക് സംശയം മാറുന്നില്ല. ഡിജെ പാര്‍്ട്ടിയില്‍ ലഹരി വിതരണം ചെയ്തിരുന്നു. ഇത് ആരാണ് കൊണ്ടു വന്നത്. ഇതില്‍ സിനിമക്കാരുണ്ടോഅതോ വന്‍തോക്കുകളുണ്ടോ ഇതെല്ലാം കണ്ടേത്തുന്നതിനു പകരം  കേസ് ഒതുക്കാനുള്ള നീക്കം  കോടതിയില്‍ വിജയിക്കുമോ? പ്രായപൂര്‍ത്തിയായ  പെണ്‍കുട്ടികളെ  മദ്യം നിര്‍ബന്ധിച്ചു നല്‍കിയെന്നു പറയുമ്പോള്‍ ആരാണ് ഇവരെ ഇവിടെ കൊണ്ടു വന്നത്.ഇതിനെല്ലാം ഉത്തരം പറയേണ്ടി വരില്ലേ.  പോലീസ് ആരേയോ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നു.

ഡി ജെ പാര്‍ട്ടി നടന്നത് നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക്  3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു.പാര്‍ട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിര്‍ബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു. കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാന്‍ വാഹനം നിര്‍ത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു.

പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് റോയിയെ ഫോണില്‍  വിളിച്ച് അറിയിച്ചു.
റോയി മറ്റു പ്രതികളുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റി.പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലില്‍ ഡിസ്‌ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.പക്ഷെ പ്രൊസിക്യൂഷന്റെ ഈ വാദമെല്ലാം കോടതി തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. മജിസ്‌ട്രേറ്റ് വിധിക്കെതിരെ പൊലീസ് അപ്പീല്‍ പരിഗണിക്കുകയാണ്.മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടുംജീവനക്കാരായ അഞ്ച് പേരും ഉള്‍പ്പടെ ആറ് പ്രതികള്‍ക്കാണ് ഇന്‌ലെ രാത്രി 8.45ഓടെ ജാമ്യം അനുവ?ദിച്ചത്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular