Saturday, July 27, 2024
Homerussiaജറുസലേമില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍.

ജറുസലേമില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍.

റുസലേമില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികള്‍. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങള്‍ ആവര്‍ത്തിമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഒക്ടോബര്‍ 7ന് ഹമാസ് ആക്രമിച്ച സമയത്ത് ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ ശക്തമായിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ഇപ്പുറം അതല്ല ജറുസലേമില്‍ നിന്നുള്ള കാഴ്ചകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആയിരക്കണക്കിന് ആളുകളാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെരുവുകളിലെത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപാത തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ ജെറുസലേം പൊലീസ് അഴുകിയ മണമുള്ള വെള്ളമുള്ള ജലപീരങ്കിയാണ് പ്രയോഗിച്ചത്. ഹമാസ് ഇനിയും ബന്ധികളാക്കി വച്ചിട്ടുള്ള 130ഓളം ഇസ്രയേലുകാരെ ഉടനടി വിട്ടയക്കാന്‍ സാധ്യമാകുന്ന രീതിയിലുള്ള ഉടമ്ബടികള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതാവ് വരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരും പ്രതിഷേധത്തിനുണ്ട്.
യുദ്ധം അവസാനമില്ലാതെ നീളുന്നത് ബന്ദികളുടെ ജീവന് തന്നെ ആപത്താവുമെന്ന ഭീതിയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമുള്ളത്.

RELATED ARTICLES

STORIES

Most Popular