Monday, February 6, 2023
HomeKeralaസാംസ്‌കാരിക നായകര്‍ എവിടെ? ഒരു യുവാവിനെ കൊന്നിട്ടും മൗനം എന്തൊരു...

സാംസ്‌കാരിക നായകര്‍ എവിടെ? ഒരു യുവാവിനെ കൊന്നിട്ടും മൗനം എന്തൊരു നാടാണിത്?

ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനെ അരുംകൊല ചെയ്ത സംഭവത്തില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെ സമ്മതിക്കണം. ഇവരൊക്കെ ഈ നാട്ടില്‍ തന്നെയാണോ  ജീവിക്കുന്നത്.  വായില്‍  കോലിട്ടു കുത്തിയാല്‍ പോലും  മൊങ്ങാത്ത ജീവികളായി  പിണറായിയുടെ സാംസ്‌കാരിക നായകര്‍ മാറിയിരിക്കുന്നു.  ടിപിയെ  51  വെട്ടി കൊന്നപ്പോഴും യൂത്ത് കോണ്‍ഗ്രസിലെ രണ്ടു മിടുക്കന്‍ കുട്ടികളെ കൊന്നപ്പോഴും  ഇവര്‍ മൗനം പാലിച്ചു. ഇപ്പോള്‍  പട്ടാപ്പകല്‍ നടുറോഡില്‍ ഭര്‍ത്താവിനെ ക്രൂരമായി വെട്ടിക്കൊല്ലുമ്പോള്‍ ഹൃദയം പൊട്ടി വാവിട്ട് നിലവിളിച്ച യുവതിയുടെ മുടിയില്‍ പിടിച്ച് റോഡിന് സമീപമുള്ള ചാലില്‍ തള്ളിയശേഷം മാരകായുധങ്ങള്‍ കാണിച്ച്  ഭീഷണിപ്പെടുത്തി ഭര്‍ത്താവിനെ കൊന്നതിനെ കുറിച്ചു മൗനം പാലിക്കുന്നു.  കെ.എം. മാണിക്ക് പണം അയച്ചു കൊടുത്ത സാംസ്‌കാരിക നായകര്‍ ജീവിക്കുന്ന നാട്ടിലാണ് ഇത്തരംസംഭവം നടക്കുന്നത്. കൊന്നത് ആരാ എസ്ഡിപിഐയാണ്.  മിണ്ടിയാല്‍ കഴുത്തറക്കുന്ന വര്‍ഗമാണ്.  അതാ ഇവര്‍ മൗനം പാലിക്കുന്നത്.  ഭരിക്കുന്നതാരാ?   പിണറായി വിജയന്‍. എസ്ഡിപിഐയുമായിവര്‍ഗീയ  നീക്കുപൊക്കു നടത്തുന്ന സിപിമ്മിനു മൗനം പാലിക്കണം. സിപിഎമ്മിന്റെ മൗനം ഇവര്‍ക്കു  മൗനമാണ്.

സഭയ്ക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളിലും അഭിപ്രായം പറയുമെന്ന് പ്രഖ്യാപിച്ച, ഉത്തരേന്ത്യയില്‍ നടക്കുന്ന ഏതൊരു സംഭവത്തിലും  ആര്‍എസ്എസ്സിനേയും സംഘ പരിവാറിനേയും നിര്‍ബാധം അധിക്ഷേപിച്ച് പ്രസ്താവനയും എഫ്ബി പോസ്റ്റും ഇടുന്ന സ്പീക്കര്‍ ഈ കൊടുംക്രൂരതയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഈ കൊലപാതകത്തിന് പിന്നിലെ മതഭീകരതയെ മനസ്സിലാക്കിയിട്ടും മിണ്ടാട്ടം മുട്ടുന്നത് ജിഹാദി വോട്ടിന്റെ ബലത്തില്‍ സ്പീക്കര്‍ പദവി തരപ്പെട്ടതിന്റെ പ്രത്യുപകാരമൊ അതോ ഭീരുത്വമോ ? കേരളത്തിലെ സാംസ്‌കാരിക നായകരുടെ നാണംകെട്ട നിലപാടാണ് ഏറെ വിചിത്രം. കേരളം പ്രബുദ്ധമെന്നും ഇടതുപക്ഷ ഭരണം സാംസ്‌കാരിക സമ്പന്നമെന്നുമാണ് ഇവരുടെ പ്രകീര്‍ത്തനം. ഉത്തരേന്ത്യയെ നോക്കി പരിഹസിക്കുന്ന ഇവര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കരാര്‍ തൊഴിലാളികളായി അധ:പതിച്ചിരിക്കുകയാണോ?.

ഇതെല്ലാം അവാര്‍ഡ് മോഹികളുടെ സ്വാഭാവിക തൊഴിലായതു കൊണ്ടാണല്ലൊ ലോകനേതാക്കളെ കോട്ടും സൂട്ടും ഇട്ട് അണിയിച്ചൊരുക്കുകയും ഇന്ത്യയെ വികൃതമാക്കി ചിത്രീകരിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പിന്തുണ കൊടുത്ത് അണിനിരന്നത്. മതഭീകരതയ്ക്ക് എന്തിനിവര്‍ താരാട്ട് പാടുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സ്പര്‍ദ്ധയുണ്ടാക്കി മാരകായുധങ്ങളുമായി സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്ന മതഭീകര സംഘടനകളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ കയ്യിലെ പാവകളായി ഇവര്‍ മാറുന്നതും ഭരണകൂടത്തിന്റെ കരാര്‍ തൊഴിലിന്റെ ഭാഗമാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിസ്സഹായയായി, നടുറോഡില്‍ നെഞ്ച് പിടഞ്ഞ് കിടന്ന ഒരു ഭാര്യയുടെ, ഒരമ്മയുടെ തേങ്ങല്‍ കേള്‍ക്കാന്‍ എന്തുകൊണ്ടവര്‍ക്ക് കഴിയുന്നില്ല. കണ്ടിട്ടും കേട്ടിട്ടും മിണ്ടാട്ടമില്ലാതെ അന്ധത നടിക്കുന്നവരാണ് കേരളത്തിലെ പ്രമുഖരായ പല സാംസ്‌കാരിക നായകരും. അത് അവര്‍ പണ്ടേ തെളിയിച്ചിട്ടുമുണ്ട്.

മതഭീകരതയുടെ ഒടുങ്ങാത്ത പകയുമായി ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയപ്പോഴും വാട്സ് ആപ്പ് ഹര്‍ത്താല്‍ നടത്തി അക്രമം കാട്ടിയപ്പോഴും ഹൈക്കോടതിയുടെ മുന്നില്‍ അഭ്യാസം കാട്ടിയപ്പോഴും ഇവര്‍ ഒന്നും കണ്ടില്ല, മിണ്ടിയില്ല. അഫ്ഗാനിലെ താലിബാന്‍ ഭീകരതയെ ജന്മനാടിന്റെ ജനാധിപത്യമെന്നും സ്വാതന്ത്ര്യമെന്നും പുകഴ്ത്തിയവരെ ആശ്ലേഷിക്കാന്‍ ഇവരാരും മറന്നതുമില്ല. അധമന്മാരായി മാറിയ ഇത്തരക്കാരോടുള്ള കാലഘട്ടത്തിന്റെ ചോദ്യം നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് കുഴലൂതുന്നത്? ആര്‍ക്ക് വേണ്ടിയാണ് നിസ്സംഗരാകുന്നത് എന്നതാണ്. പാലക്കാട് മമ്പറത്ത്  ചങ്ക് തകര്‍ന്ന് കിടക്കുന്ന ഒരു പാവം സ്ത്രീയോട് ഒരാശ്വാസ വാക്ക് പോലും പറയാന്‍ കഴിയാത്ത വണ്ണം കാപട്യത്തിന്റെ മുഖമായി മാറിയ സാംസ്‌കാരിക നായകന്മാരേ നിങ്ങളേയോര്‍ത്ത് മലയാള മനസ്സ് ലജ്ജിക്കുന്നു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular