Saturday, July 27, 2024
HomeIndiaയു.പിയില്‍ ബലാത്‌സംഗത്തിന് ഇരയായ ആറു വയസ്സുകാരിയുടെ നില ഗുരുതരം; നാലാം ക്ലാസുകാരൻ പിടിയില്‍

യു.പിയില്‍ ബലാത്‌സംഗത്തിന് ഇരയായ ആറു വയസ്സുകാരിയുടെ നില ഗുരുതരം; നാലാം ക്ലാസുകാരൻ പിടിയില്‍

ക്നൗ: യു.പി ആഗ്രയിലെ ഒരു ഗ്രാമത്തില്‍ ആറു വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ 11കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാല്‍ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതില്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്.ചികിത്സയില്‍ തുടരുന്നതിനാല്‍ പൊലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ശനിയാഴ്ച വൈകീട്ട് 5.30ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നവഴി 11കാരൻ കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
RELATED ARTICLES

STORIES

Most Popular